ചെറുപുഴ: ശ്രേയസ് കാസർഗോഡ് മേഖലാ ചെറുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനിതാ സംരംഭകരെ ആദരിക്കലും സെമിനാറും സംഘടിപ്പിച്ചു. ചെറുപുഴ ശ്രേയസ് ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിറ്റ് ഡയറക്ടർ ഫാ. ഡോ. വർഗീസ് താന്നിക്കാക്കുഴി ഉദ്ഘാടനവും ആദരിക്കലും നിർവഹിച്ചു.
ഈസ്റ്റ് എളേരി പഞ്ചായത്തംഗം സോണിയ വേലായുധൻ അധ്യക്ഷത വഹിച്ചു. മോട്ടിവേഷണൽ ട്രെയിനർ രജീഷ് കെ. പറമ്പിൽ സെമിനാറിൽ ക്ലാസ് നയിച്ചു. ചടങ്ങിൽ സിഡിഒ ഡോളി ജോജി, പ്രോഗ്രാം ഓഫീസർ ഷാജി മാത്യു, യൂണിറ്റ് പ്രസിഡന്റ് ടി.ജെ. ഷാജി, ശ്യാമള ഉമേശൻ എന്നിവർ പ്രസംഗിച്ചു. ശ്രേയസ് പുരുഷ സ്വയം സഹായ സംഘാംഗങ്ങൾ പരിപാടിക്കു നേതൃത്വം നൽകി.